News

മലങ്കര സഭാരത്നം അഭി. ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി

കോട്ടയം: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ അര്‍ഹനായി. ഫലകവും പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് ബഹുമതി. മിഷനറിസാമൂഹികസേവന മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് ജൂറിഅംഗം ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Mon, 03 May 2010 04:21:04 +0000


മെത്രാഭിഷേകം : കോട്ടയം പട്ടണവും മാര്‍ ഏലിയാ കത്തീഡ്രലും തയ്യാറെടുപ്പില്‍

കോട്ടയം : സഭയുടെ ആസ്ഥാന പട്ടണവും, പരിശുദ്ധ ബാവാതിരുമേനിയുടെ ആസ്ഥാന കത്തീഡ്രലും മെത്രാഭിഷേകത്തിനായി തയ്യാറെടുക്കുന്നു.25,000 അധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. ദേവാലയത്തിന്റെ പൂമുഖത്ത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന മദ്ബഹായിലാണ് ശുശ്രൂഷകള്‍ നടക്കുന്നത് ദേവാലയ അങ്കണത്തില്‍12,00 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ക്രമീകരിക്കുന്നത്.

Fri, 30 Apr 2010 04:39:18 +0000


ബേസില്‍ വോയ്‌സ്‌

 

PDF

Fri, 30 Apr 2010 04:19:00 +0000